പാലാ: രൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റിന് കീഴിൽ 51 ഫുൾ എ പ്ലസ് നേടി ഒന്നാം സ്ഥാനത്തെത്തിയ പാലാ സെന്റ് മേരീസ് ജി.എച്ച്.എസ് സ്‌കൂളിലെ വിദ്യാർത്ഥികളെ സ്കൂളിൽ ചേർന്ന യോഗത്തിൽ അനുമോദിച്ചു. പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ബെർക്കുമാൻസ് കുന്നുംപുറം അവാർഡ്ദാനവും മുഖ്യപ്രഭാഷണവും നടത്തി. സ്‌കൂൾ ഹെഡ്മിസ്ട്രസ് സി. ലിസ്യു ജോസ്, പി.റ്റി.എ പ്രസിഡന്റ് സെബി പറമുണ്ട,ഫാ.സെബാസ്റ്റ്യൻ മാപ്രക്കരോട്ട്, സി.സിസ്സി എന്നിവർ പ്രസംഗിച്ചു. എൻ.എം.എം.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ഗ്ലോബൽ സ്പീച്ച് കോമ്പറ്റീഷനിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയ ആൻമരിയ സജിയെയും യോഗത്തിൽ ആദരിച്ചു.