പൊൻകുന്നം: ഇളങ്ങുളം രംഗശ്രീ കഥകളി ക്ലബിന്റെ 2019-20ലെ രംഗശ്രീ അവാർഡ് മദ്ദളകലാകാരൻ കലാനിലയം ഓമനക്കുട്ടന് ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ, പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ.എം.കെ.രാധാകൃഷ്ണൻ നായർ എന്നിവർ ചേർന്ന് സമ്മാനിച്ചു. ഓമനക്കുട്ടൻ 30 വർഷമായി കഥകളിരംഗത്ത് നൽകിയ സേവനങ്ങളെ മാനിച്ചാണ് പുരസ്‌കാരം നൽകിയതെന്ന് ക്ലബ് പ്രസിഡന്റ് മീനടം ഉണ്ണികൃഷ്ണൻ പറഞ്ഞു.