dg

കോട്ടയം : പുണ്യം പൂങ്കാവനം സംസ്ഥാന ദിനാഘോഷം എരുമേലിയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. പുണ്യം പൂങ്കാവനം സംസ്ഥാന നോഡൽ ഓഫീസർ പി. വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അദ്ധ്യക്ഷത വഹിച്ചു. റിട്ട: അസി.കമാൻഡന്റ് അശോക് കുമാർ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ, എരുമേലി സ്റ്റേഷൻ ഹൗസ് ഓഫീസർ സജീവ്‌ ചെറിയാൻ, കാഞ്ഞിരപ്പള്ളി എസ്.ഐ എം.എസ്.ഷിബു എന്നിവർ പ്രസംഗിച്ചു. പുണ്യം പൂങ്കാവനം സേവകരെ പൊന്നാടയണിയിച്ച് ആദരിച്ചു.