കട്ടപ്പന: മികച്ച ദൃശ്യ മാദ്ധ്യമ പ്രവർത്തകനുള്ള സംസ്ഥാന കർഷക പുരസ്‌കാരം പുറ്റടി കണ്ടത്തിൻകര ജോബിൻ കെ.മാണിക്ക് ലഭിച്ചു. ആർ. ഹേലി സ്മാരക കർഷകഭാരതി വിഭാഗത്തിൽ ഒരുലക്ഷം രൂപയും സ്വർണമെഡലും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. ഇടുക്കി വിഷൻ, എച്ച്.സി.എൻ. എന്നീ പ്രാദേശിക ചാനലുകളിൽ അവതരിപ്പിച്ച കർഷകരത്‌നം, മകരക്കൊയ്ത്ത് എന്നീ പരിപാടികളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. ഇടുക്കിയിലെ കർഷകരുടെ പുതിയ കൃഷിരീതികളും പുത്തനറിവുകളും പങ്കുവയ്ക്കുന്ന പരിപാടികളാണിവ. കൂടാതെ സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും ജോബിൻ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ടിൻസിയാണ് ഭാര്യ. മക്കൾ: നോഹ, ആദ്യ.