മോനിപ്പള്ളി: എസ്.എൻ.ഡി.പി യോഗം 407ാം മോനിപ്പള്ളി ശാഖാ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മൂന്നാമത് പ്രതിഷ്ഠാ വാർഷികത്തിന് തുടക്കമായി.
ശാഖാപ്രസിഡന്റ് സുജ തങ്കച്ചൻ പതാക ഉയർത്തി.
21ന് ഉഷപൂജ, വിശേഷാൽ പൂജകൾ, വൈകിട്ട് ദീപക്കാഴ്ച, 22ന് രാവിലെ 7ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9ന് കലശപൂജ, 11.30ന് കലശ പ്രദക്ഷിണം, അഷ്ഠാഭിഷേകം, പുഷ്പാഭിഷേകം, മഹാഗുരുപൂജ എന്നീ ചടങ്ങുകൾ നടക്കും. 22ന് രാവിലെ 9ന്‌ ക്ഷേത്ര തിടപ്പള്ളിയുടെ സമർപ്പണം പള്ളം അനീഷ് നാരായണൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുമെന്ന് ശാഖാ സെക്രട്ടറി കെ.എം.സുകുമാരൻ അറിയിച്ചു.