പാലാ: ഇടപ്പാടി ആനന്തക്ഷണ്മുഖ ക്ഷേത്ര ഉത്സവ കമ്മിറ്റി ഇന്ന് 2.30 ന് ക്ഷേത്ര ഓഡിറ്ററിയത്തിൽ ചേരും. ദേവസ്വം പ്രസിഡന്റ് എം.എൻ ഷാജി അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ഭാരവാഹികൾ ശ്രീനാരായണ പരമഹംസ ദേവ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ, ഇടപ്പാടി ദേവസ്വം മാതൃ സമിതി,യുവജനവേദി, ഭക്തജനങ്ങൾ എന്നിവർ പങ്കെടുക്കും. സംയുക്ത യോഗം ക്ഷേത്രം മുഖ്യ രക്ഷധികാരിയും എസ്.എൻ.പി ദേവ ട്രസ്റ്റ് സെക്രട്ടറി യുമായ അഡ്വ.കെ.എം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. എസ്.എൻ.പി ദേവ ട്രസ്റ്റ് ചെയർമാൻ പി.എസ് ശാരങ്ങധരൻ മുഖ്യപ്രഭാഷണം നടത്തും.പി.ജി മോഹൻദാസ്, ബാലൻ തീക്കോയി, ദേവസ്വം ഭാരവാഹികളായ സതീഷ് മണി,കണ്ണൻ ഇടപ്പാടി,ലവൻ സാർ വള്ളിച്ചിറ,യുവജന വേദി നേതാക്കളായ സജീവ് വയല,പ്രിയേഷ് കൊല്ലപ്പള്ളി, കലേഷ് മല്ലികശ്ശേരി, ദിലീപ് ഇടപ്പാടി, രൂപേഷ്, ബിഡ്സൺ, സജീവ് കുറിഞ്ഞി, മാതൃസമിതി നേതാക്കളായ ടി.കെ.ലക്ഷ്മികുട്ടി ടീച്ചർ,കുഞ്ഞുമോൾ നന്ദൻ, വത്സ ബോസ്, അശ്വതി കീഴമ്പാറ,ആശാ സുധീഷ്,രമ്യ ജ്യോതിഷ്, നിർമല മോഹൻ, അമ്മിണി ഹരിഹരൻ എന്നിവർ പ്രസംഗിക്കും. സുരേഷ് ഇട്ടികുന്നേൽ സ്വാഗതവും സതീഷ് മണി നന്ദിയും പറയും.എല്ലാ ശ്രീനാരായണ പരമഹസ ദേവ ട്രസ്റ്റ് അംഗങ്ങളും,ദേവസ്വം ഭാരവാഹികളും ഭക്തജങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികളായ അഡ്വ .കെ എം സന്തോഷ് കുമാർ,സുരേഷ് ഇട്ടികുന്നേൽ എന്നിവർ അറിയിച്ചു.