ചങ്ങനാശേരി : എൻ.പി ഉണ്ണിപ്പിള്ളയുടെ 13-ാമത് ചരമ വാർഷിക ദിനാചരണം 26 ന് നടക്കും. ഉച്ചകഴിഞ്ഞ് 3.30 ന് പെരുന്ന ശിവഗംഗ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്മൃതിസംഗമം കൊടിക്കുന്നിൽ സരേഷ് എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ അദ്ധ്യക്ഷ സന്ധ്യാ മനോജ് അദ്ധ്യക്ഷത വഹിക്കും. എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം ഹരികുമാർ കോയിക്കൽ, ബി.ജെ.പി ദേശീയ സമിതിയംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ എന്നിവർ അനുസ്മരണം നടത്തും. പ്രൊഫ.പി.കെ ബാലകൃഷ്ണക്കുറുപ്പ് സ്വാഗതവും, എം.ബി രാജഗോപാൽ നന്ദിയും പറയും.