പാലാ : കൊവിഡിന്റെ പശ്ചാത്തലത്തിൽ മജീഷ്യന്മാർക്കും ക്ഷേമപദ്ധതി പ്രഖ്യാപിക്കണമെന്ന് മലയാളി മജീഷ്യൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ബഡ്ജറ്റിൽ ചില രംഗത്തുള്ളവർക്ക് മാത്രം ആനുകുല്യങ്ങൾ പ്രഖ്യാപിപ്പോഴും മാജിക് കലാകാരന്മാരെ പൂർണമായും തഴഞ്ഞെന്ന് അസോസിയേഷൻ യോഗം കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രമേയം പാസാക്കി സാംസ്കാരിക വകുപ്പ് മന്ത്രിയ്ക്ക് അയച്ചു. മാജിക് കലാ രംഗത്തു പ്രവർത്തിക്കുന്ന ആയിരത്തിന് മുകളിൽ വരുന്ന മജീഷ്യൻമാർക്കായി പ്രത്യേക ക്ഷേമ പദ്ധതികൾ ആവിഷ്‌കരിക്കുകയും അറുപതു കഴിഞ്ഞവർക്ക് മിനിമം ആറായിരം രൂപ എങ്കിലും പെൻഷൻ നൽകുന്നതിനും സർക്കാർ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ബെൻ കുറവിലങ്ങാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷാജി കോട്ടയം ഷാജി സൂര്യ, ജയദേവ് കോട്ടയം, രാഹുൽ സാൻ തുടങ്ങിയവർ പ്രസംഗിച്ചു.