പാലാ : ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ട്രാക്ടർ റാലി നടത്തി. പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നാണ് റാലി ആരംഭിച്ചത്. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും, ജില്ലാ പഞ്ചായത്ത് അംഗവുമായ രജേഷ് വാളി പ്ലാക്കൽ റാലി ഫ്‌ളാഗ് ഒഫ് ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് സുനിൽ പയ്യപ്പിളളി അദ്ധ്യക്ഷത വഹിച്ചു. ളാലം പാലം ജംഗ്ഷനിൽ സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക സമര പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞറേക്കര ,അഡ്വ.ജോസ് ടോം, സെൻ പുതുപ്പറമ്പിൽ ടോബിൻ കണ്ടനാട്ട്, ബിജു പാലൂപടവിൽ ' ബിജു കുന്നേപറമ്പിൽ, സന്തോഷ് കമ്പകത്തിങ്കൽ, ജോസുകുട്ടി പൂവേലിൽ, കുഞ്ഞുമോൻ മാടപ്പാട്ട്
ഷിജി നാഗനൂലിൽ, രണ്ദീപ് .ജി. നായർ, ജോസ് ചീരാംകുഴി, സാവിയോ കാവുകാട്ട് , സിജോ പ്ലത്തോട്ടം, അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽ, ബിനു മാളികപ്പുറം, സുജയ് കളപ്പുരക്കൽ
അജിത്ത് പെമ്പിളകുന്നേൽ, ജിതിൻ ചിത്രവേലിൽ, ദേവൻ കളത്തിപറമ്പിൽ, സച്ചിൻ കളരിക്കൽ
സന്ദീപ് പറമ്പതേട്ട്, അജി അമ്പലത്തറ ടോം മനക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.