മുണ്ടക്കയം: മകൻ പൂട്ടിയിട്ടതിനെത്തുടർന്ന് വൃദ്ധൻ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ജില്ലാ ഭരണകൂടം. സബ് കളക്ടർ രാജീവ്കുമാർ ചൗധരിയും സംഘവും ഇന്നലെ പൊടിയന്റെ വീട്ടിലെത്തി. .
പ്രദേശവാസികൾ, ജനപ്രതിനിധികൾ, ആശാ വർക്കർമാർ എന്നിവരോട് അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ്, ജില്ലാ സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടർ ചന്ദ്രബോസ്, തഹസിൽദാർ ഗീതാകുമാരി, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ വി.വി.മാത്യുസ്, വില്ലേജ് ഒാഫീസർ നിജുമോൻ, ജനപ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.