പായിപ്പാട് : സംസ്ഥാന സാക്ഷരത മിഷന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്‌സുകളിൽ പായിപ്പാട് ഗ്രാമപഞ്ചായത്തിലുള്ള തുടർ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് തുല്യതയ്ക്ക് ഏഴാം ക്ലാസ് പഠനവും 18 വയസും പൂർത്തീകരിക്കണം. ഹയർസെക്കൻഡറിയ്ക്ക് പത്താം ക്ലാസ് പാസായ 21 വയസ് പൂർത്തിയായവർക്ക് അയക്കാം. ഫോൺ: 9995517950.