കോട്ടയം : വാതരോഗങ്ങൾ , നട്ടെല്ല് രോഗങ്ങൾ, അസ്ഥി തേയ്മാനം, ഡിസ്‌കിന്റെ സ്ഥാനചലനം, നടുവേദന, കഴുത്തുവേദന, സ്ത്രീരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കായി ശാന്തിഗിരിയുടെ നേതൃത്വത്തിൽ ഇന്നും നാളെയും സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ് നടക്കും. ശാന്തിഗിരിയുടെ കോട്ടയത്ത് പ്രവർത്തിക്കുന്ന ആയുർവേദ സിദ്ധ ഹോസ്പിറ്റലിൽ ഡോ. വീണാദേവിയും ഉഴവൂരിൽ ജനനി ഡോ. അനുകമ്പ ജ്ഞാനതപസിയും ഡോ.എൻ. ജയനുമാണ് നേതൃത്വം നൽകുന്നത്. രാവിലെ 9 മുതൽ 5 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശോധന. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ വൈദ്യ പരിശോധനയും നിശ്ചിത ശതമാനം വിലക്കുറവിൽ മരുന്നും വിതരണം ചെയ്യും. മുൻകൂർ ബുക്കിംഗിന് കോട്ടയം: 7356434924, ഉഴവൂർ : 9496368474