കട്ടപ്പന: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കട്ടപ്പന നഗരസഭയുടെയും താലൂക്ക് ആശുപത്രി
ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ നാളെ രാവിലെ 10.30 മുതൽ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ പരിശോധന ക്യാമ്പ് നടത്തും. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, ഉടമകൾ, ഹോട്ടൽ തൊഴിലാളികൾ, ബസ് ജീവനക്കാർ, ലോട്ടറി വ്യാപാരികൾ എന്നിവർ പരിശോധന നടത്തണമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.