കട്ടപ്പന: സാമൂഹിക സേവനത്തിന് ദേശീയ പുരസ്‌കാരം നേടിയ വൊസാർഡ് ഡയറക്ടർ ഫാ. ജോസ് ആന്റണിക്ക് സമീക്ഷ സാംസ്‌കാരിക കേന്ദ്രത്തിന്റയും കട്ടപ്പന പൗരാവലിയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. സി.എം.ഐ. പ്രൊവിൻഷ്യൽ ഫാ. ജോർജ് ഇടയാടിയിൽ യോഗം ഉദ്ഘാടനം ചെയ്തു. സമീക്ഷ പ്രസിഡന്റ് ജോയി ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ട, കട്ടപ്പന നഗരസഭ ഉപാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, കൗൺസിലർമാരായ സിബി പാറപ്പായി, സിജോമോൻ ജോസ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. തോമസ്, ടി.എസ്. ബേബി, ഷാജി നെല്ലിപ്പറമ്പിൽ, സിബി കൊല്ലംകുടി, ആനി ജബരാജ് തുടങ്ങിയവർ പങ്കെടുത്തു.