പാലാ : ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിൽ ചേർപ്പുങ്കൽ ഇൻഡ്യാർ ഫാക്ടറിയ്ക്ക് സമീപം റോഡിൽ രൂപപ്പെട്ട കുഴികൾ അപകടക്കെണിയാകുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അഞ്ച് ഇരു ചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. നാലുപേർക്ക് പരിക്കേറ്റു. ഡ്രൈവർമാർക്ക് അടുത്തെത്തുമ്പോഴാണ് കുഴി കാണാനാവുന്നത്. പെട്ടെന്ന് വെട്ടിച്ച് മാറ്റുന്നത് അപകടത്തിന് ഇടയാക്കും. യാത്രക്കാരും പരിസര വാസികളും പലതവണ ബന്ധപ്പെട്ട അധികാരികളോട് പരാതിപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. കുഴിയിൽ വീഴാതാരിക്കാൻ ബൈക്ക് വെട്ടിച്ച് മാറ്റിയ യുവാവ് അപകടത്തിൽപ്പെടുന്നത് നേരിട്ട് കണ്ട അനിൽ കുറിച്ചിത്താനം ദൃശ്യങ്ങൾ സഹിതം പി.ഡബ്ല്യു.ഡി വിഭാഗത്തിന് പരാതി നൽകിയിട്ടുണ്ട്.