കട്ടപ്പന: ക്രൈസ്റ്റ് കോളജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥികളുടെ ഉപരിപഠനം ലക്ഷ്യമിട്ട് കാമ്പയിൻ തുടങ്ങി. പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തി ലഭിക്കുന്ന പണം പദ്ധതിയിലൂടെ നിർദ്ധന വിദ്യാർത്ഥികൾക്ക് നൽകും. കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസ് കൗൺസിലർ ഫാ ഡോ. ജോസ് ആന്റണി പടിഞ്ഞാറേപറമ്പിൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ. അലക്സ് ലൂയിസ് തണ്ണിപാറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എൻ.എസ്.എസ്. ഓഫീസർ ജെയിംസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ഫാ. അനൂപ് തുരുത്തിമറ്റം, എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറി സോന മരിയ ജെയിംസ്, ഡേവിസ് ജോസഫ്, ബിബിൻ വർഗീസ് എന്നിവർ പങ്കെടുത്തു.