ചങ്ങനാശേരി : കുറിച്ചി ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ് നെടുംപറമ്പിൽ, വർക്കിംഗ് ഗ്രൂപ്പ് ഉപാദ്ധ്യക്ഷൻ കെ.ഡി സുഗതൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ കെ.പ്രീതാകുമാരി, അഭിജിത്ത് മോഹൻ, സുമ എബി, പഞ്ചായത്തംഗങ്ങളായ സ്മിത ബൈജു, പ്രശാന്ത് മനന്താനം, കെ.ആർ ഷാജി, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, പ്ലാൻ കോ-ഓർഡിനേറ്റർ അനസ് എന്നിവർ പങ്കെടുത്തു.