പൊൻകുന്നം : പെട്രോൾ, ഡീസൽ വില വർദ്ധനയിൽ പ്രതിക്ഷേധിച്ച് ഓട്ടോ - ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിൽ പൊൻകുന്നത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സി.ഐ.ടി.യു കോ-ഓർഡിനേഷൻ പഞ്ചായത്ത് സെക്രട്ടറി ഐ.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സെക്രട്ടറി കെ.എം.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. വി.ഡി.സാബു, എച്ച്.മനോജ്, അനിൽകുമാർ, കെ.സന്തോഷ്, സാബു കുമാർ എന്നിവർ സംസാരിച്ചു.