ചങ്ങനാശേരി: സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവും പെഡല്‍ ഫോഴ്‌സ് കൊച്ചിയും ചേര്‍ന്ന് 31ന് ചങ്ങനാശ്ശേരി ടൗണില്‍ സൈക്കിള്‍ യാത്ര നടത്തും. അഞ്ച് കിലോമീറ്റര്‍ യാത്രയില്‍ പങ്കാളിത്തം സൗജന്യമാണ്. പങ്കെടുക്കുന്നവര്‍ക്ക് ടീ ഷര്‍ട്ട്, റിഫ്രഷ്‌മെന്റ് എന്നിവ സംഘാടകർ നൽകും. കൂടാതെ നറുക്കെടുപ്പിലൂടെ മൂന്ന് പേര്‍ക്ക് പെഡല്‍ ഫോഴ്‌സ് ഗ്രീന്‍ കാര്‍ഡ് സമ്മാനമായി ലഭിക്കും. സ്ത്രീകള്‍, 12 വയസിനുമുകളിലുള്ള വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കു പങ്കെടുക്കാം. ഏതു സൈക്കിളും ഉപയോഗിക്കാം. www.pedalforce.org എന്ന വെബ്‌സൈറ്റ് വഴിയാണ് പേര് നല്‍കേണ്ടത്. വിവരങ്ങള്‍ക്ക് : 98475 33898