കോട്ടയം : ഉത്സവങ്ങളുടെ നടത്തിപ്പിന് ക്ഷേത്ര ഉപദേശക സമിതി പിരിക്കാൻ ഉദേശിക്കുന്ന തുകയുടെ അഞ്ച് ശതമാനം മുൻകൂർ അടയ്ക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് രൂപം നൽകാൻ കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ഇതോടനുബന്ധിച്ച് തിരുനക്കര സ്വാമിയാർ മഠത്തിൽ ക്ഷേത്ര ഉപദേശക സമിതികളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ നേതൃയോഗം ചേർന്നു. ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ ജി.രാമൻ നായർ നേതൃയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.എസ്.രവീന്ദ്രനാഥൻ നായർ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം മധു, ബി.രാധാകൃഷ്ണ മേനോൻ, ബി.ഗോപകുമാർ, ആർ.ശിവപ്രസാദ് , കൃഷ്ണൻ ചെട്ടിയാർ, വി.എസ്.മണിക്കുട്ടൻ നമ്പൂതിരി , എസ്.ശങ്കർ, പ്രമോദ് തിരുവല്ല, പി.എൻ.ബാലകൃഷ്ണൻ, സി.കൃഷ്ണകുമാർ ,പി.സി.ഗിരീഷ് കുമാർ, കെ.ഗോപിനാഥൻ നായർ, രാജേഷ് നട്ടാശേരി, ഉണ്ണി കിടങ്ങൂർ, കെ.വി.വിജിത്, വി.എസ്.ഹരിപ്രസാദ്, അനൂപ് കുമാർ വേഴാങ്ങാനം, തുടങ്ങിയവർ പങ്കെടുത്തു.