കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് ആനക്കല്ല് - നരിവേലി റോഡ് നവീകരിച്ചു. അഞ്ച് ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. ആനക്കല്ല് - നരിവേലി - പൊടിമറ്റം റോഡ് പൂർത്തിയാവുന്നതോടെ ബൈപാസ് റോഡായ ആനക്കല്ല് -

നരിവേലി - പൊടിമറ്റം ഭാഗത്തുള്ളവർക്ക് ഏറെ പ്രയോജനപ്പെടും. വാഹന തിരക്കുള്ള

റോഡിന്റെ നരിവേലി ഭാഗം വീതികൂട്ടിയാണ് പണി പൂർത്തിയായത്. ഇതോടെ ഈ വഴിയുള്ള കാൽനടയാത്രക്കാർക്കും ഏറെ പ്രയോജനകരമാവും. മുൻ ബ്ലോക്ക് ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച നിർമ്മാണ പ്രവർത്തികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഉദ്ഘാടനം പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വിമല ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി.