മുണ്ടക്കയം : കൈവശഭൂമിയുടെ പട്ടയത്തിനായി സമരം ചെയ്യുന്ന ഐക്യമല അരയ മഹാസഭയ്ക്കും പട്ടയ അവകാശ പ്രക്ഷോഭസമിതിക്കും പിന്തുണയുമായി കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ സമരപ്പന്തലിൽ എത്തി. സമരസമിതി ചെയർമാൻ പി.ഡി.ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാർ ജോസ് പുളിക്കൽ ആശംസകളർപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ കുര്യൻ താമരശ്ശേരി, ഐക്യമല അരയ മഹാസഭ മീഡിയകൺവീനർ പ്രൊഫ.വി.ജി. ഹരീഷ് കുമാർ, എസ്.എൻ.ഡി.പി യോഗം പുഞ്ചവയൽ

ശാഖ പ്രസിഡന്റ് വിജയൻ, സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ.മാത്യു പുത്തൻ പറമ്പിൽ, പ്രത്യക്ഷരക്ഷ ദൈവസഭ പ്രതിനിധി ഡി.രാജൻ കുളമാക്കൽ, മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ബഷീർ ചരളശേരി, പത്മാക്ഷി വിശ്വംഭരൻ, കെ.എൻ പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.