കോട്ടയം : കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കർഷഐക്യദാർഢ്യ ധർണ പ്രസി‌ഡന്റ് അഡ്വ.പി.എസ്.ജെയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പീറ്റർ കളമ്പുകാട് അദ്ധ്യക്ഷത വഹിച്ചു.
ഉന്നതാധികാര സമിതി അംഗം കെ.പി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ജയിംസ് പതിയിൽ, കൊച്ചുമോൻ പറങ്ങോട്ട്, അനൂപ് കങ്ങഴ, ആർ.അശോക്, റോയി മൂലേക്കരി, ബിജു താനത്ത്, ബി.എ ഷാനവാസ്, ജോസ്സ് വിജോസ്, ബേബി മുളക്കുളം തുടങ്ങിയവർ സംസാരിച്ചു.