വൈക്കം : ആശ്രമം സ്‌കൂളിൽ വിളവെടുത്ത ജൈവപച്ചക്കറികൾ മെഡിക്കൽ കോളേജിലെ അഭയത്തിന്റെ സാമൂഹ്യ അടുക്കളയിലേക്ക് സംഭാവന നൽകി. അഭയത്തിന് വേണ്ടി ചെയർമാൻ വി.എൻ.വാസവൻ ജൈവപച്ചക്കറികൾ ഏറ്റുവാങ്ങി. അഭയം ഏറ്റുമാനൂർ ഏരിയ ചെയർമാൻ കെ.എൻ.വേണുഗോപാൽ, സ്‌കൂൾ മാനേജർ,വി.കെ. മുരളീധരൻ, സ്‌കൂൾ മാനേജർ പി.വി.ബിനേഷ്, ഹെഡ്മാസ്റ്റർ പി.ടി.ജിനീഷ്, ഹെഡ്മിസ്‌ട്രസ് പി.ആർ.ബിജി, അദ്ധ്യപകൻ ജി.ശ്രീരഞ്ജൻ എന്നിവർ പങ്കെടുത്തു