വൈക്കം : മൂത്തേടത്ത്കാവ് ദൈവത്തറ ധർമ്മദൈവ ദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും മകര ഭരണി മഹോത്സവും തുടങ്ങി. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഗണപതിഹോമം കലശ പൂജ, ഉപദേവത കലശ പൂജ, കലശാഭിഷേകം, എന്നിവ നടത്തി. വൈകിട്ട് ഭദ്റകാളിയുടെ പതിനാറ് കൈകളോടുകൂടിയ ചിത്രംവരച്ച് കളമെഴുത്തും പാട്ടും നടത്തി. കളമെഴുത്ത് ആചാര്യൻ ശശിധരൻ ശർമ്മയാണ് അഞ്ച് മീ​റ്റർ ചു​റ്റളവിൽ കളം വരച്ചത്. ക്ഷേത്രം തന്ത്റി ഭദ്റേശൻ , വെളിച്ചപ്പാട് ഹരിഹരൻ എന്നിവർ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ശിവരാമൻ, സെക്രട്ടറി വിനുകുമാർ, വൈസ് പ്രസിഡന്റ് കെ.എം.സന്തോഷ്, ജോയിന്റ് സെക്രട്ടറി പി.വി.തങ്കപ്പൻ, കെ.എം.രാജേഷ്, റെജിമോൻ, വിശ്വംഭരൻ, പരമേശ്വരൻ , അനിൽകുമാർ എന്നിവർ നേതൃത്വം നല്കി.