തലയോലപ്പറമ്പ് : കേരള സർക്കാർ സ്ഥാപിതമായ കേരള സ്റ്റേറ്റ് റൂട്റോണിക്‌സ്, പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സുകൾ പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമായി പഠിക്കാൻ അവസരമൊരുക്കുന്നു. മറ്റുള്ളവർക്ക് 30% ഫീസിളവോടെയും കോഴ്‌സുകൾ പഠിക്കാം.
ഡിഗ്രി യോഗ്യതയുള്ളവർക്ക് പി.ജി.ഡി.സി.എ കോഴ്‌സിലേയ്ക്കും +2 യോഗ്യതയുള്ളവർക്ക് കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിംഗ് കോഴ്‌സ്, ഡേറ്റാ എൻട്രി, ഡി.സി.എ, ഡി.സി.എഫ്.എ.ടി (ടാലി), ഡി.ടി.പി, എയുടിഒസിഎഡി, 3ഡി ആനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്‌സ്, 2ഡി ആനിമേഷൻ അൻഡ് ആർട്ട് എൻജിനിയറിംഗ്, വെബ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ആർക്കിടെക്ച്വറൽ ഡിസൈനിംഗ് (ബിൽഡിംഗ് ഡിസൈനിംഗ്) എന്നീ കോഴ്‌സുകളിലേയ്ക്കും പ്രവേശനം നേടാം. ഫോൺ: 9809286999.