കോട്ടയം : അതിജീവനത്തിനായി സമരം ചെയ്യുന്ന കർഷകരോട് നീതി പുലർത്താൻ കേന്ദ്ര സർക്കാർ ത യ്യാറാകണമെന്ന് കേരള കോൺഗ്രസ് (ജോസഫ്) ജനറൽ സെക്രട്ടറി ജോയി എബ്രാഹം പറഞ്ഞു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ അദ്ധ്യക്ഷത വഹിച്ചു. ഉന്നതാതികാര സമിതി അംഗം ജോണി നെല്ലൂർ മുഖ്യപ്രസംഗം നടത്തി. അപ്പു ജോൺ ജോസഫ് ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി. കെ.എഫ് വർഗീസ്, വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, ഏലിയാസ് സഖറിയാ, പ്രസാദ് ഉരുളികുന്നം, സ്റ്റീഫൻ ചാഴികാടൻ എന്നിവർ പ്രസംഗിച്ചു.