പാലാ : ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര ഉത്സവ സമിതി യോഗം മുഖ്യ രക്ഷാധികാരി അഡ്വ.കെ.എം.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് എം.എൻ.ഷാജി മുകളേൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.പി ദേവ ട്രസ്റ്റ് ചെയർമാൻ പി.എസ്.ശാർങ് ഗധരൻ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.ലക്ഷ്മിക്കുട്ടി, നിർമ്മല മോഹൻ,സജീവ് വയല, ജി.ചന്ദ്രമതി, ലവൻ വളളീച്ചിറ, രവീന്ദ്രൻ കീഴമ്പാറ എന്നിവർ പ്രസംഗിച്ചു. സുരേഷ് ഇട്ടികുന്നേൽ സ്വാഗതവും, സതീഷ് മണി നന്ദിയും പറഞ്ഞു.