ladak

കുമരകം: കാൻസർ രോഗികൾക്ക് സഹായമെത്തിക്കാൻ ലഡാക്കിലേക്ക് യുവാക്കളുടെ സൈക്കിൾ യാത്ര.

കുമരകം, പുല്ലൻതറ അനിയന്റെ മകൻ ക്രിസ്റ്റിൻ (21 ) സുഹൃത്തായ ചെങ്ങളം കണിച്ചാട്ടുതറ സാം(20) എന്നിവരാണ് നാലായിരത്തിലധികം കിലോമീറ്ററുകൾ സാധാരണ സൈക്കിളിൽ സഞ്ചരിക്കുന്നത്. കുമരകം ചന്തക്കവലയിൽ നിന്ന് ഇവരെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് യാത്രയാക്കി. 5500രുപയുടെ സൈക്കിൾ വാങ്ങിയാണ് ക്രിസ്റ്റി നീണ്ട സവാരി നടത്തുന്നത്. സാം തൻ്റെ പഴയ സൈക്കിളിലും. യാത്രയ്ക്കിടയിൽ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവാക്കൾ.സ്വന്തമായി ആഹാരം പാകം ചെയ്യാൻ വേണ്ട സജ്ജീകരണങ്ങൾ സൈക്കിളിൽ കരുതിയിട്ടുണ്ട്. യാത്രാവിശേഷങ്ങൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി നവ മാധ്യമത്തിലൂടെ പങ്കുവെയ്ക്കും. യാത്ര ഒന്നര മാസം നീണ്ടുനിൽക്കും. മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണജനതയുടെ ജീവിതം നേരിൽ കണ്ടറിയാൻ കുടിയാണ് ഇവരുടെ യാത്ര.