ചങ്ങനാശേരി : റെയിൽവേ സ്റ്റേഷന് സമീപത്തുള്ള മേരിമൗണ്ട് കുന്നേപ്പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മോഷണത്തിനുശേഷം നേർച്ചപ്പെട്ടി പള്ളിപ്പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പള്ളിയുടെ സങ്കീർത്തിയുടെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് രണ്ട് നേർച്ചപ്പെട്ടികൾ എടുത്ത് പുറത്തുകൊണ്ടുവന്ന് പൂട്ട് പൊളിച്ചാണ് പണം അപഹരിച്ചത്. പള്ളി ശുശ്രൂഷകൻ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തുടർന്ന് പള്ളി ട്രസ്റ്റി സെബാസ്റ്റ്യൻ ലോബോ ചങ്ങനാശേരി പൊലീസിൽ പരാതി നൽകി. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.