കട്ടപ്പന: കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാൾ ഇന്നാരംഭിക്കും. വൈകിട്ട് 5.30ന് വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ കൊടിയേറ്റും. വൈകിട്ട് ആറുമുതൽ രാത്രി ഒൻപത് വരെ കോവിഡ് നിയന്ത്രണം പാലിച്ച് കുർബാനകൾ നടക്കും. നാളെ രാവിലെ 5.45 , 7.30, 9.30, 11, വൈകിട്ട് 4.30 എന്നീ സമയങ്ങളിൽ കുർബാന. 25ന് രാവിലെ 10.30ന് അമ്മമാർക്കായി കുർബാനയും ജപമാല റാലിയും, വൈകിട്ട് ആറിന് കുർബാനയും തുടർന്ന് പ്രദക്ഷിണവും. 26ന് രാവിലെ 10ന് കുർബാന. 27ന് വൈകിട്ട് 4.30 ന് കുർബാനയും ദിവ്യകാരുണ്യ പ്രദക്ഷിണവും യുവജന സംഗമവും. 28ന് രാവിലെ 10ന് വയോജനങ്ങൾക്കും രോഗികൾക്കും വേണ്ടിയുള്ള കുർബാന, വൈകിട്ട് 4.30ന് തിരുനാൾ കുർബാനയും പ്രദക്ഷിണവും. ടൗൺ പ്രദക്ഷിണം ഇത്തവണ ഉണ്ടാകില്ല. 31ന് രാവിലെ 5.45, 7.30, 9.30, 11 സമയങ്ങളിൽ കുർബാന, വൈകിട്ട് 4.30ന് കുർബാനയും തുടർന്ന് പ്രദക്ഷിണവും.