കാഞ്ഞിരപ്പള്ളി : എസ്.എൻ.ഡി.പി യോഗം പാലപ്ര ശ്രീനാരായണ ഗുരദേവക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ നാലാമത് വാർഷികം നാളെ നടക്കും. പൂഞ്ഞാർ ബാബു നാരായണൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും.മേൽശാന്തി ഉദയൻ ശാന്തി, അജയൻ ശാന്തി എന്നിവർ സഹകാർമ്മികത്വം വഹിക്കും. രാവിലെ 5.30 ന് നിർമ്മാല്യ ദർശനം, 6 ന് ഉഷഃപൂജ, ഗുരുപൂജ, ഗുരു പുഷ്പാഞ്‌ജലി, 6.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9 ന് കലശപൂജ, ഉച്ചപൂജ, വൈകിട്ട് 7 ന് താലപ്പൊലി ഘോഷയാത്ര, താലപ്പൊലി അഭിഷേകം എന്നിവ ഉണ്ടായിരിക്കും.