കോട്ടയം : എസ്.എൻ.ഡി.പി യോഗം 29 ാം നമ്പർ കൊല്ലാട് ശാഖയിൽ മോഷണം. ഓഫീസിനോട് ചേർന്ന് മതിലിൽ സ്ഥാപിച്ച കാണിക്കവഞ്ചിയും, ഓഫീസിൽ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചിയും പൂട്ട് തകർത്ത് മോഷ്ടാവ് കൊണ്ടു പോയി. ശാഖാ ഭാരവാഹികളുടെ പരാതിയിൽ സ്ഥലത്ത് എത്തിയ ഈസ്റ്റ് പൊലീസ് വിരലടയാളം ശേഖരിച്ചു. സംഭവത്തിൽ കേസെടുത്തു.