കട്ടപ്പന: വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തിൽ ഇതരംഗ് എന്ന പേരിൽ ഓൺലൈൻ കലോത്സവം തുടങ്ങി. 31ന് സമാപിക്കും. ചലച്ചിത്ര സംവിധായകൻ ബ്ലെസി കലോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭാരതി ദേശീയ ജോയിന്റ് സെക്രട്ടറി എൻ.സി.ടി. രാജഗോപാൽ, സ്‌കൂൾ ചെയർമാൻ ശ്രീനഗരി രാജൻ, പ്രിൻസിപ്പൽ അനീഷ് കെ.എസ്, സ്‌കൂൾ പ്രധാനമന്ത്രി ദേവപ്രിയ ബൈജു, ടെക്‌നിക്കൽ ഡയറക്ടർ ശ്രീജിത്ത് ശശി എന്നിവർ പങ്കെടുത്തു. അഞ്ച് വേദികളിലായി ഓൺലൈനായാണ് മത്സരങ്ങൾ നടക്കുന്നത്. മത്സര വിവരങ്ങൾ, ഫലം, അറിയിപ്പുകൾ തുടങ്ങിയവയെല്ലാം ക്യു ആർ കോഡിലൂടെ വിദ്യാർത്ഥികൾക്ക് വേഗത്തിൽ ലഭ്യമാക്കും. മത്സര വിജയികൾക്ക് ഉടൻതന്നെ ഓൺലൈനായി ഇസർട്ടിഫിക്കറ്റ് നൽകും.