കട്ടപ്പന: കണിയാരകത്ത് പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടിതോമസ് (86) നിര്യാതയായി. സംസ്‌കാരം ഇന്ന് 1.30ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: അന്നമ്മ, പരേതനായ അച്ചൻകുഞ്ഞ്, കെ.എം. മത്തായി(മംഗളം ലേഖകൻ, കട്ടപ്പന), പരേതനായ പ്രസാദ് (ഖാദിഭവൻ, കട്ടപ്പന), മോളി, പരേതയായ ജെസി, ജോളി, പരേതനായ റോയി, അമ്പിളി, വിനോദ്. മരുമക്കൾ: ജോർജ് വർഗീസ് ചിറയ്ക്കാട്ട് (അബുദാബി), പരേതയായ മേഴ്‌സി പൊയ്കയിൽ (മുണ്ടക്കയം), എമിലി വെളിയന്നൂർകാരൻ (മൂവാറ്റുപുഴ), ടെസി പയ്കയിൽ (കുമളി), വർക്കിച്ചൻ വെട്ടിക്കുഴ (കട്ടപ്പന), ജോമോൻ വടശേരിതെക്കേതിൽ (ഉപ്പുതറ), ജോജി ചിറയൻ (തൃശൂർ), ആശ മാമലശേരിൽ (കാമാക്ഷി), സാം പഞ്ഞിക്കാട്ടിൽ (പുളിയൻമല), സൗമ്യ (ചെന്നൈ).