പൂഞ്ഞാർ : എസ്.എൻ.ഡി.പി യോഗം 108ാം നമ്പർ പൂഞ്ഞാർ ശാഖാ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ രാവിലെ 10 ന് നടക്കും. മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ എം.പി.സെൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് എം.ആർ ഉല്ലാസ് മതിയത്ത് ആമുഖപ്രസംഗം നടത്തും. സെക്രട്ടറി വി.എസ്.വിനു വേലംപറമ്പിൽ റിപ്പോർട്ടും കണക്കും ബഡ്ജറ്റും അവതരിപ്പിക്കും. യൂണിയൻ വൈസ് ചെയർമാൻ ലാലിറ്റ് എസ്. തകടിയേൽ, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സി.ടി.രാജൻ, അരുൺ കുളംമ്പള്ളിൽ, വി.കെ.ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിക്കും.