പാലാ : വാട്ടർ അതോറിട്ടി പാലാ സബ്ഡിവിഷൻ ഓഫീസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ ഉമ്മൻചാണ്ടി, പി.സി.ജോർജ്ജ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 40 ലക്ഷം രൂപാ ചെലവിലാണ് പുതിയ മന്ദിരത്തിന്റെ പണി പൂർത്തീകരിച്ചത്. പാലാ, പൂഞ്ഞാർ, പുതുപ്പള്ളി നിയോജകമണ്ഡലങ്ങളിലെ പാലാ, ഈരാറ്റുപേട്ട നഗരസഭകൾ ഉൾപ്പെടെ ഏഴ് പഞ്ചായത്തുകളിൽ വിവിധ പദ്ധതികളിലായി ജലവിതരണം നടത്തുന്നത് പാലാ സബ്ഡിവിഷന്റെ നേതൃത്വത്തിലാണ്.