പാലാ : കേരള കോൺഗ്രസ് (എം) പാലാ ടൗൺ മണ്ഡല കമ്മിറ്റി യോഗവും പാർട്ടി പ്രതിനിധികളായ കൗൺസിലർമാർക്കുള്ള സ്വീകരണവും ഇന്ന് വൈകിട്ട് 5 ന് വെള്ളാപ്പാട് നടക്കും. മണ്ഡലം പ്രസിഡന്റ് ബിജു പാലൂപ്പടവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം പാർട്ടി ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും. ഫിലിപ്പ് കുഴികുളം, നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര എന്നിവർ പ്രസംഗിക്കും.