obit-aniyankunj-53

കട്ടപ്പന: കൃഷിയിടത്തിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. അണക്കര സുൽത്താൻകട കാട്ടിപ്ലാക്കൽ അനിയൻകുഞ്ഞാ(വർഗീസ് -53) ണ് മരിച്ചത്. ഇന്നലെ രാവിലെ 11ഓടെ കൊച്ചറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലായിരുന്നു അപകടം. ഇരുമ്പ് ഏണി എടുത്തുമാറ്റുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടി അനിയൻകുഞ്ഞിന് ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് 11ന് അണക്കര ഒലിവുമല സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ :മിനി. മക്കൾ: ജോഷ്, ഏലിയാമ്മ, ഷിബു. മരുമക്കൾ: ഐബി, ശക്തി.