കോട്ടയം: ദേശീയ സമ്മതിദായക ദിനം 25ന് ആചരിക്കും. രാവിലെ 11ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമ്മതിദായക പ്രതിജ്ഞ ചൊല്ലും. ജില്ലാ കളക്ടര്‍ എം. അഞ്ജന വൈകുന്നേരം അഞ്ചിന് നവ വോട്ടര്‍മാരെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്യും. ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം നവ വോട്ടര്‍മാര്‍ക്കായി ക്വിസ്, പ്രസംഗ മത്സരങ്ങള്‍ സംഘടിപ്പിക്കും. രണ്ട് ഇനങ്ങളിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 2000 രൂപ, 1000 രൂപ, 500 രൂപ വീതം സമ്മാനം നല്‍കും. 25ന് ഉച്ചയ്ക്ക് 12ന് ഗൂഗിള്‍ ഫോംസ് മുഖേന നടത്തുന്ന ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് 9446025506 എന്ന വാട്‌സപ്പ് നമ്പരില്‍ രജിസ്റ്റര്‍ ചെയ്യാം.
വോട്ടവകാശം സ്വപ്‌നങ്ങളും പ്രതീക്ഷകളും എന്നതാണ് മലയാളത്തിലുള്ള പ്രസംഗ മത്സരത്തിന്‍റെ വിഷയം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്‍റെ വീഡിയോ 9746785397 എന്ന വാട്‌സപ്പ് നമ്പരില്‍ ജനുവരി 26ന് വൈകുന്നേരം നാലിന് മുന്‍പ് അയയ്ക്കണം.