josek

കോട്ടയം: റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടക്കാന്‍ പോകുന്ന ട്രാക്ടര്‍ റാലി കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള താക്കീതായിരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്താംവട്ട ചര്‍ച്ചയിലും കര്‍ഷക ആവശ്യങ്ങള്‍ തള്ളിയ കേന്ദ്രസര്‍ക്കാര്‍ നിലപാട് ജനധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. സ്റ്റീഫന്‍ ജോര്‍ജ് , ജോബ് മൈക്കിള്‍, പി.എം മാത്യു , വിജി എം.തോമസ്, ലോപ്പസ് മാത്യു, ജോസഫ് ചാമക്കാല, സഖറിയാസ് കുതിരവേലി, തോമസ് ടി. കീപ്പുറം, സാജന്‍ തൊടുക, ജോജി കുറത്തിയാടൻ എന്നിവർ പ്രസംഗിച്ചു.