വൈക്കം : കർഷകർ നടത്തുന്ന സമരം അടിയന്തരമായി ഒത്തുതീർപ്പാക്കണമെന്ന് ജോയിന്റ് കൗൺസിൽ വൈക്കം മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു. കർഷകരുടെ പ്രശ്‌നങ്ങൾ മനസിലാക്കി കർഷകവിരുദ്ധ ബില്ലുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി ഗോപകുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷീല ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എസ്.പി സമോദ്,സംസ്ഥാന കൗൺസിൽ അംഗം ടി.എസ് സുരേഷ് ബാബു,പ്രീതി പ്രഹ്ലാദ്, എ.ബി അജീഷ്, പി.ബി മനോജ്, എൻ.കെ രതീഷ്‌കുമാർ, കെ.പി ദേവസ്യ, എൻ.സദേവൻ, പി.ബി സാജൻ, എം.രാംദാസ്, സന്തോഷ് കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.