വൈക്കം : ടി.വി പുരം മൂത്തേടത്ത്കാവ് ദൈവത്തറ ധർമ്മദൈവ ദേവി ക്ഷേത്രത്തിൽ മകരഭരണി മഹോത്സത്തോടനുബന്ധിച്ച് നടന്ന മഹാമൃത്യുഞ്ജയഹോമം ഭക്തിനിർഭരമായി.
ക്ഷേത്രം തന്ത്റി ഭദ്റേശൻ മുഖ്യകാർമ്മികനായി. മേൽശാന്തി പ്രശാന്ത്, വെളിച്ചപ്പാട് ഹരിഹരൻ,എന്നിവർ സഹകാർമ്മീകരായി. ദൈവത്തറ മഹിളാസമാജത്തിന്റെ നേതൃത്വത്തിൽ കളഭം ചാർത്തി പൂജയും നടത്തി. ക്ഷേത്രം പ്രസിഡന്റ് ശിവരാമൻ,സെക്രട്ടറി വിനു കുമാർ, വൈസ് പ്രസിഡന്റ് കെ. എം. സന്തോഷ്, ജോയിന്റ് സെക്രട്ടറി പി.വി തങ്കപ്പൻ, കെ.എം രാജേഷ്, വിശ്വനാഥൻ, പരമേശ്വരൻ, റെജിമോൻ, അരുൺകുമാർ എന്നിവർ നേതൃത്വം നല്കി.