പാലാ: ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രോത്സവത്തിന് ഇത്തവണ 'കരിയും കരിമരുന്നുമില്ല'. കരിവീരന് പകരം രഥത്തിലും പല്ലക്കിലുമായാണ് ഇത്തവണ ഭഗവാന്റെ ഉത്സവ എഴുന്നള്ളത്ത്. ഉത്സവത്തിന് മുന്നോടിയായി ചേർന്ന യോഗത്തിൽ ക്ഷേത്രം മുഖ്യരക്ഷാധികാരി അഡ്വ. കെ.എം സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ക്ഷേത്ര യോഗം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ പറഞ്ഞു.
ശ്രീനാരായണ പരമഹംസ ദേവട്രസ്റ്റ് ഭാരവാഹികൾ,മാതൃ സമിതി,യുവജനവേദി എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംയുക്ത യോഗം ക്ഷേത്രം മുഖ്യരക്ഷാധികാരി അഡ്വ.കെ.എം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് എം.എൻ.ഷാജി മുകളേൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.പി ദേവ ട്രസ്റ്റ് ചെയർമാൻ പി.എസ് ശാർങ്ഗധരൻ മുഖ്യപ്രഭാഷണം നടത്തി.
ലക്ഷ്മിക്കുട്ടി ടീച്ചർ,നിർമ്മല മോഹൻ,സജീവ് വയല,ചന്ദ്രമതി ടീച്ചർ,ലവൻ വള്ളീച്ചിറ,രവീന്ദ്രൻ കീഴമ്പാറ എന്നിവർ പ്രസംഗിച്ചു.ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടികുന്നേൽ സ്വാഗതവും വൈസ് പ്രസിഡന്റ് സതീഷ് മണി നന്ദിയും പറഞ്ഞു.