പാമ്പാടി : എസ്.എൻ.ഡി.പി യോഗം വെള്ളൂർ ശാഖ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവം 29 മുതൽ 31 വരെ ഉഷേന്ദ്രൻ തന്ത്രിയുടേയും വിഷ്ണു ശാന്തിയുടെയും കാർമികത്വത്തിൽ നടക്കും. 29 ന് രാവിലെ 5.30 ന് ഗണപതിഹോമം, 7 നും 7.40നും മദ്ധ്യേ കൊടിയേറ്റ്. 8.30ന് ഗുരുപൂജ,​ ഗുരുപുഷ്പാഞ്ജലി,​ പന്തീരടി പൂജ. 9 ന് കാര്യസിദ്ധി പൂജ. 10.30 ന് ഉച്ചപൂജ,​ 11 ന് ഗുരുദേവ കൃതികളുടെ വ്യാഖ്യാനം. വൈകിട്ട് 4 ന് ഗുരുദേവ ഭാഗവത പാരായണം,​ 6 ന് ദീപാരാധന. 30 ന് പതിവ് ചടങ്ങുകൾ. രാവിലെ 9 ന് ശാരദാമന്ത്ര പുഷ്പാഞ്ജലി. 31 ന് പ്രതിഷ്ഠാ ദിന മഹോത്സവം. രാവിലെ 10 ന് കൂട്ട മൃത്യുഞ്ജയ ഹോമം,​ 11ന് കലശാഭിഷേകം,​ വൈകിട്ട് 6 ന് ഭദ്രദീപ പ്രയാണം. തുടർന്ന് ദീപാരാധന. ചടങ്ങുകൾക്ക് പ്രസിഡന്റ് കെ.കെ.രവീന്ദ്രൻ,​ വൈസ് പ്രസിഡന്റ് എം.എസ്.സാബു,​ സെക്രട്ടറി ടി.പി.രാജു എന്നിവർ നേതൃത്വം നൽകും.