വൈക്കം : എസ്.എൻ.ഡി.പി യോഗം 113-ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ശ്രീനാരായണേശ്വരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഗുരുദേവൻ നടത്തിയ വേൽപ്രതിഷ്ഠയുടെ 1 00-ാമത് വാർഷികവും മഹാഗണപതി, ധർമ്മശാസ്താവ്, മഹാദേവി പ്രതിഷ്ഠകളുടെ 6-ാ മത് വാർഷികവും നാളെ നടക്കും. രാവിലെ 5.15 ന് അഭിഷേകം, 5.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 9.30 ന് കലശപൂജ, കലശാഭിഷേകം, തുടർന്ന് ആദ്ധ്യാത്മിക പ്രഭാഷണം : സ്വാമി സച്ചിദാനന്ദ, 1 മുതൽ പ്രസാദമൂട്ട്, 5.45 ന് ഭഗവത്സേവ, 7 ന് ദീപാലങ്കാരത്തോടുകൂടി വിശേഷാൽ ദീപാരാധന, നാമാർച്ചന ലഹരി.