വൈക്കം: കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാൻ, കവയിത്രി സുഗതകുമാരി, കവി അനിൽ പനച്ചൂരാൻ അനുസ്മരണവും കൃതികളുടെ ആലാപനവും നടത്തി. കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി പ്രൊഫ. കെ.ആർ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.കെ പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ചെമ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം വിജയൻ, ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽ മുണ്ടക്കൽ, ചെമ്പ് ഗ്രാമീണ ഗ്രന്ഥശാലാ കൺവീനർ പി.എ രാജപ്പൻ, സി.ആർ പുരുഷോത്തമൻ, പി.എം അബ്ദുൾറഹുമാൻ, ടി.വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. യുവാൻ ജോഷി, സുജി ഷാജി, അഭിരാമി ഷാജി, ബേബി ശ്യം കുമാർ എന്നിവർ സുഗതകുമാരി ടീച്ചർ, മഹാകവി കുമാരനാശാൻ, കവി അനിൽ പനച്ചൂരാൻ എന്നിവരുടെ കൃതികളുടെ ആലാപനം നടത്തി.