ചങ്ങനാശേരി: കേരളാ സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് 26ന് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കും. രാവിലെ 9ന് കുരിശുംമൂട്ടിലുള്ള ധീരജവാൻ ജോർജ് തോമസ് തേവലക്കരയുടെ സ്മൃതി മണ്ഡപത്തിൽ കോട്ടയം ജില്ലാ രക്ഷാധികാരി ലെഫ്റ്റ് കേണൽ(റിട്ട്) എസ്.കെ കുറുപ്പിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന. 9.30ന് തെങ്ങണയിലുള്ള യൂണിറ്റ് അസംബ്ലി ഹാളിന്റെ മുൻവശത്ത് കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി സുബേദാർ ഒ.വി.ആന്റണി ദേശീയ പതാക ഉയർത്തും. 10ന് പായിപ്പാട് യൂണിറ്റ് ഓഫിസിൽ പ്രസിഡന്റ് മാസ്റ്റർ വാറന്റ് ഓഫീസർ ജോയി സേവ്യർ ദേശീയ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ താലൂക്ക് സെക്രട്ടറി സർജന്റ് വി.ജെ ജോസുകുട്ടി സന്ദേശം നൽകും.