ചങ്ങനാശേരി: ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ് നയിക്കുന്ന കിസാൻ പരേഡ് ഇന്ന് ചങ്ങനാശേരിയിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി ബെന്നി സി.ചീരഞ്ചിറയും നിയോജകമണ്ഡലം പ്രസിഡന്റ് ജോൺ മാത്യു മൂലയിലും അറിയിച്ചു. വൈകുന്നേരം മൂന്നിന് റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന പരേഡ് പെരുന്ന ബസ് സ്റ്റാൻഡിൽ സമാപിക്കും. ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ ഉദ്ഘാടനം ചെയ്യും.