ചങ്ങനാശേരി: കൊവിഡ് വാക്‌സിൻ ലോകരാജ്യങ്ങൾക്ക് നൽകി ഭാരതം പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ ജി.രാമൻ നായർ പറഞ്ഞു. നിയോജകമണ്ഡലത്തിലെ ഭാരവാഹികൾക്കായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എ.മനോജ് അദ്ധ്യക്ഷത വഹിച്ചു. ബി.രാധാകൃഷ്ണമേനോൻ, എൻ.പി കൃഷ്ണകുമാർ, പി.ഡി രവീന്ദ്രൻ, ബി.ആർ മഞ്ജീഷ്, വി.വി വിനയകുമാർ എന്നിവർ പങ്കെടുത്തു. അഡ്വ ജി.രാമൻ നായർ, പി.ഡി രവീന്ദ്രൻ, എം.ബി രാജഗോപാൽ, രമേശ് കാവിമറ്റം, സോബിൻ ലാൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.